ബഹ്‌റൈനിൽ നിന്ന് ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം യാത്ര തിരിച്ചു


മനാമ: ബഹ്‌റൈനിലെ മലയാളി സാമൂഹ്യ പ്രവർത്തകരും സംഘടനകളും ഒത്തു ചേർന്ന് ഏർപ്പാട് ചെയ്ത ആദ്യ സൗജന്യ ചാർട്ടേർഡ് വിമാനം കോഴിക്കോടേക്ക്‌ 181 യാത്രക്കാരുമായി ബഹ്‌റൈനിൽ നിന്നും യാത്ര തിരിച്ചു. അർഹരായ യാത്രക്കാരെ പ്രത്യേകം സ്ക്രീൻ ചെയ്താണ് കണ്ടെത്തിയത്. 177 മുതിർന്നവരും 4 കുട്ടികളുമാണ് വിമാനത്തിൽ നാട്ടിലേക്കെത്തുന്നത്. പ്രവാസി യാത്ര മിഷൻ എന്ന പേരിലുള്ള വാട്സ്ആപ്പ് ആപ് ഗ്രൂപ്പ്‌ ആണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. വരും ദിവസങ്ങളിലും സമാനമായ സേവനങ്ങൾ തുടരുമെന്ന് ഗ്രൂപ്പ്‌ കോർഡിനേറ്റർ കൂടിയായ സിറാജ് പള്ളിക്കര അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed