സമാജത്തിന്റെ സൗജന്യ ചാർട്ടേർഡ് വിമാനത്തിലേക്ക് നാല് സീറ്റുകൾ സ്പോൺസർ ചെയ്ത് St. ഗ്രിഗോറീയസ് ക്നാനായ ചർച്ച്


മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന നിർധനരായവർക്കുള്ള സൗജന്യ ചാർട്ടേർഡ് വിമാനത്തിലേക്ക് നാല് സീറ്റുകൾ സ്പോൺസർ ചെയ്തുകൊണ്ടുള്ള തുക, St. ഗ്രിഗോറീയസ് ക്നാനായ ചർച്ചിന്റെ വികാരിയച്ചൻ റവ.ഫ നോബിൻ തോമസിൽ നിന്നും സമാജം പ്രസിഡന്റ്‌ പി.വി രാധാകൃഷ്ണ പിള്ള സ്വീകരിക്കുന്നു. ചർച്ച് ട്രസ്റ്റി സ്റ്റീഫൻ ജേക്കബ്, സെക്രട്ടറി അബ്രഹാം തന്പി, സുവിശേഷ കോർഡിനേറ്റർ ക്രിസോസ്റ്റം ജോസഫ്, ഭരണ സമിതി അംഗം ബിജോയ്‌, സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവർ സംബന്ധിച്ചു. സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിൽ ഹൃദയപൂർവം പങ്കാളികളായ St. ഗ്രിഗോറീയസ് ക്നാനായ ചർച്ചിന്റെ ഭാരവാഹികളെയും അംഗങ്ങളെയും സമാജം പ്രസിഡന്റ്‌ അനുമോദിക്കുകയും കൃതജ്ഞത അറിയിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed