താഴത്തങ്ങാടി കൊലപാതകം: പ്രതി മുഹമ്മദ് ബിലാൽ അറസ്റ്റിൽ


കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തു വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭർത്താവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കുമരകം ചെങ്ങളം സ്വദേശി മുഹമ്മദ് ബിലാൽ (23) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പാറപ്പാടം ഷീബ മൻസിലിൽ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ബിലാലിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ എം.എ. അബ്ദുൾ സാലിയു(65)ടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ചെയാണ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തിൽ തലക്കടിച്ചു കൊന്നെന്ന് പ്രതി സമ്മതിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് പ്രതി വീട്ടിലെത്തുകയും അവിടെ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പിന്നീട് സാലിയെ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഷീബയെ ആക്രമിച്ചത്. മോഷണശ്രമമായിരുന്നുവെന്നും എസ്പി പറഞ്ഞു.

മുഹമ്മദ് ബിലാലിന് സാലിയുടെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇയാൾ ഇലക്ട്രീഷൻ ആയിരുന്നു. തെളിവ് നശിപ്പിക്കാനാണ് ഷോക്ക് അടിപ്പിക്കാൻ ശ്രമിച്ചതും ഗ്യാസ് തുറന്നുവിട്ടതുമെന്നും പോലീസ് പറഞ്ഞു. ബിലാൽ തന്‍റെ വീട്ടിൽനിന്നും ഞായറാഴ്ച പുറത്തു പോയിരുന്നുവെന്നും പിന്നീട് പുറത്തുകൂടി കറങ്ങി നടന്നശേഷമാണ് തിങ്കളാഴ്ച രാവിലെ സാലിയുടെ വീട്ടിലെത്തിത്. മോഷ്ടിച്ച കാറുമായി കുമരകത്തെ പന്പിലെത്തിയതോടെയാണ് ഇയാളെ പിടികൂടാനായതെന്നും എസ്പി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed