കോവിഡ് 19 ഐ.സി.എഫ് പ്രവർത്തനങ്ങൾ ഊർജിതമാകുന്നു

മനാമ: മഹാമാരിയുടെ ഭീതിയിലൂടെ കടന്നുപോകുന്ന പ്രയാസമേറിയ ദിനങ്ങളിൽ കരുതലുമായി ബഹ്‌റൈൻ ഐ.സി.എഫ് പ്രവർത്തനങ്ങൾ ഊർജിതമാകുന്നു. ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റിന്റെയും മുൻ എം.പി. മുഹമ്മദ് അബ്ദുൽവാഹിദ് ഖറാത്തയുടെയും സഹകരണത്തോടെ എണ്ണൂറ് ഭക്ഷണപ്പൊതികളാണ് ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലായി ഇവർ ദിവസവും വിതരണം നടത്തുന്നത്.
ഐ.സി.എഫിന്റെ സാന്ത്വനം വളണ്ടിയർമാരാണ് സേവന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. സജീവമായ ഹെൽപ്പ്ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.