യാത്രാ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ
മനാമ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം തൊഴിൽ നഷ്ടപ്പെട്ടും ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ പൂട്ടിയും സാന്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ പ്രവാസികളുടെയും യാത്ര ചിലവുകളും ക്വാറന്റെറൈൻ ചിലവുകളും സർക്കാർ വഹിക്കണമെന്ന് ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷൻ കേന്ദ്ര സംസ്ഥാനഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു.
നാട്ടിലെത്തുന്ന പ്രവാസികളുടെ പുനധിവാസത്തിനുള്ള പ്രത്യേക പാക്കേജ് ആരംഭിക്കണമെന്നും, ഇതിൽ തൊഴിൽ സംരംഭകൾക്കു ഊന്നൽ നൽകണമെന്നും യോഗം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡണ്ട് ബംഗ്ലാവിൽ ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ .ആലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

