രണ്ടാം ഘട്ട വിതരണത്തിന് തയ്യാറായി ലാൽ കെയർ ബഹ്റൈൻ
മനാമ: നിലവിലെ സാഹചര്യങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസികളെ കണ്ടെത്തി ഭക്ഷണസാധനങ്ങൾ എത്തിച്ച ബഹ്റൈൻ ലാൽ കെയേഴ്സ് രണ്ടാം ഘട്ട വിതരണത്തിനു തയ്യാറായതായി ഭാരവാഹികൾ അറിയിച്ചു.
റമദാൻ മാസത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നൂറോളം റമദാൻ കിറ്റുകൾ ആണ് ഇതിൽ തയ്യാറാക്കിയിരിക്കുന്നതെന്നു ലാൽ കെയെർസ് പ്രസിഡണ്ട് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി എഫ്.എം ഫൈസൽ എന്നിവർ അറിയിച്ചു. ഇന്നു മുതൽ ബഹ്റൈനിലെ വിവിധ ഏരിയകളിൽ ലാൽ കെയേഴ്സ് പ്രവർത്തകർ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തു തുടങ്ങും.

