തമിഴ്നാട്ടിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു
വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനി ജയശ്രിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് അണ്ണാ ഡി.എം.കെ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളും പെൺകുട്ടിയുടെ അച്ഛനും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ കൊന്നത്.

