പ്രതിഭ ഭക്ഷ്യ കിറ്റുകൾ നൽകി
മനാമ: ലോകകേരള സഭാംഗങ്ങളുടെ നേതൃത്വത്തിൽ ബഹ്റൈനിലെ പ്രവാസി സാമൂഹിക സംഘടന പ്രതിനിധികളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്ഡെസ്കിന് ബഹ്റൈൻ പ്രതിഭ നടത്തുന്ന നൂറ് കിറ്റുകൾ കൈ മാറി. പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാറിൽ നിന്നും നോർക്ക പ്രതിനിധികളും ലോക കേരള സഭാംഗങ്ങളുമായ പി.വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, സി.വി നാരായണൻ എന്നിവർ ഇത് ഏറ്റുവാങ്ങി.
പ്രതിഭ മുഖ്യരക്ഷാധികരി പി. ശ്രീജിത്, പ്രസിഡണ്ട് കെ.എം സതീഷ്, ട്രഷറർ കെ.എം മഹേഷ് എന്നിവരും സന്നിഹിതരായിരുന്നു. രണ്ടുമാസത്തിലേറെയായി നാല് മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഭ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും മരുന്നും മറ്റു അവശ്യസഹായങ്ങളും നൽകി വരികയാണ്. ആയിരത്തിലധികം കിറ്റുകളാണ് ഇതിനോടകം അത്യാവശ്യക്കാരിലേക്ക് എത്തിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.

