കെ.എം.സി.സിക്ക് ഭക്ഷ്യകിറ്റുകൾ കൈമാറി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്
മനാമ: ബഹ്റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കെഎംസിസിക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ കൈമാറി ലുലു ഫിനാഷ്യൽ ഗ്രൂപ്പ്. അർഹരായവർക്ക് വേണ്ട സഹായം കെഎംസിസി മുഖേന വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഫിനാഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദിന്റെ നിർദ്ദേശ പ്രകാരമാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ സുദേശ് കുമാർ ബഹ്റൈൻ കെഎംസിസിക്ക് കിറ്റുകൾ കൈമാറിയത്.
കെഎംസിസി സംസ്ഥാന, ജില്ലാ നേതാക്കൾക്ക് പുറമെ ലുലു എക്സ്ചേഞ്ച് ഹെഡ്ഡ് ഓഫീസ് സ്റ്റാഫുകളായ സന്ദീപ് കെ .എം , രഘു നാഥ് എം.കെ , നിധിൻ. ജി എന്നിവരുടെ സാന്നിദ്ധ്യത്തിൽ മനാമ കെഎംസിസി ഓഫീസിൽ വെച്ചാണ് കിറ്റുകൾ കൈമാറിയത്.

