പുതുവർഷം പ്രമാണിച്ചു മദ്യഷാപ്പുകളിൽ വൻ തിരക്ക്

മനാമ:പുതുവർഷം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബഹ്‌റൈനിലെ മദ്യഷാപ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മുതൽക്കു തന്നെ വാഹനങ്ങളിൽ എത്തി ലിറ്റർ കണക്കിന് മദ്യമാണ് മലയാളി പ്രവാസികൾ അടക്കമുള്ളവർ വാങ്ങിക്കൊണ്ടു പോകുന്നത്. ബഹ്‌റൈനിലെ മീനാ സൽമാനിലെ മദ്യഷാപ്പിലാണ് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ഗൾഫ് ഹോട്ടലിനു സമീപത്തും രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷമായിരുന്നു.അതെ സമയം കൂടിയ വിലയ്ക്ക് 'ഹോം ഡെലിവറി ' ചെയ്യുന്നതിന് വേണ്ടി കൂടിയ അളവിലും പലരും മദ്യം വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. രാജ്യത്ത് ഇത്തരം കച്ചവടം അനധികൃതമാണെങ്കിലും ലേബർ ക്യാംപുകളിൽ അടക്കം വ്യാജ മദ്യവും കൂടിയ നിരക്കിൽ മറിച്ചു വിൽക്കുന്ന മദ്യവും സുലഭമായി ലഭിക്കുന്നുണ്ട്.foto:Nandakumar