പുതുവര്‍ഷത്തെ വരവേറ്റ് ലോകം: 2020 ആദ്യം പിറന്നത് സമാവോ കിരിബാത്തി ദ്വീപില്‍


സമാവോ: പുതുവര്‍ഷത്തെ വരവേറ്റ് ലോകരാജ്യങ്ങള്‍. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമായി എത്തിയത്. വലിയ ആഘോഷത്തോടെയാണ് ന്യൂസിലാൻഡിലും പുതുവർഷത്തെ വരവേറ്റത്. ന്യൂസിലന്‍ഡില്‍ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. കരിമരുന്ന് പ്രയോഗത്തോടെയാണ് ജനങ്ങൾ 2020നെ സ്വാഗതം ചെയ്തത്. കൊടും തണുപ്പിനെ അവഗണിച്ചാണ് ഉത്തരേന്ത്യയിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്. 

കേരളത്തിലും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ഫോർട്ട് കൊച്ചിയിലും സംഗീതവും നൃത്തവുമായി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷങ്ങൾ. ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചായിരുന്നു കൊച്ചി പുതുവർഷത്തെ വരവേറ്റത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ‘NEW YEAR REVOLUTION’ എന്ന പേരിലാണ് ദില്ലി ജാമിയ സർവകലാശാലയിൽ ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുക. ലണ്ടനിൽ ജനുവരി 1 പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed