ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ ‘സാംസ ‘ ലേഡീസ് വിംഗിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി “ചൈൽഡ് സേഫ്റ്റി” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. കൗൺസിലർ സുനിതാ ബാബു നയിച്ച ക്ലാസ്സിൽ കുട്ടികൾ ഇന്ന് അഭിമുഖികരിക്കുന്ന പ്രശ്നങ്ങളും അവർക്കു നേരേ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും ഇത്തരം അതിക്രമങ്ങളെ തിരിച്ചറിഞ്ഞ് അവയെ ഫലപ്രദമായി നേരിടുന്നതിനിനെ കുറിച്ചും പ്രതിപാദിച്ചു.
വനിതാ വേദി പ്രസിഡണ്ട് സിതാര മുരളി, സെക്രട്ടറി അന്പിളി സതീഷ്, കോഓർഡിനേറ്റർ അനിൽ അഞ്ചൽ എന്നിവർ പങ്കെടുത്തു.