സിഗരറ്റ് പൂഴ്ത്തിവെക്കൽ; മിന്നൽ പരിശോധനയുമായി അധികൃതർ 


മനാമ: സിഗരറ്റിനു കൃത്രിമമായി ക്ഷാമം ഉണ്ടാക്കി വില കൂട്ടി വിൽപ്പന നടത്താൻ വേണ്ടി നടത്തുന്ന  പൂഴ്ത്തിവെക്കലിനെതിരെ അധികൃതർ മിന്നൽ പരിശോധനകൾ ആരംഭിച്ചു. കഴിഞ്ഞദിവസങ്ങളിൽ  നടന്ന പരിശോധനകളിൽ സിഗരറ്റ് പൂഴ്ത്തിവെച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്നോളം  കടകൾ അധികൃതർ പൂട്ടി സീൽ ചെയ്തു.സൗദി അറേബിയയിൽ ചില ബ്രാൻഡുകളിൽ ഉള്ള സിഗററ്റുകൾക്കു ക്ഷാമം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റൈനിൽ എത്തുന്ന സൗദി പൗരന്മാരിൽ നിന്ന് ബഹ്‌റൈനിലെ ചില കോൾഡ് സ്റ്റോറുകൾ സിഗററ്റുകൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടത്.തുടർന്ന് അമിത വില ഈടാക്കുന്നതിന്റെയും  സിഗരറ്റുകൾ പൂഴ്ത്തിവച്ചതിന്റെയും  ദൃശ്യങ്ങൾ അധികൃതർ തന്നെ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.സൗദിയിൽ സിഗരറ്റ് വിൽപ്പനയ്ക്ക് ചില മാനദണ്ഡങ്ങൾ നടപ്പാക്കിയത്തോടെ വിപണയിൽ വ്യാജ സിഗരറ്റ് സ്റ്റോക്ക് എത്തുകയും ബഹ്‌റൈനിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്. മാനമയിലെയും പരിസരങ്ങളിലെയും കടകളിലും സൂപ്പർ മാർക്കറ്റുകളിലും  രാവിലെയും അധികൃതർ പരിശോധനകൾ തുടരുകയാണ്.

You might also like

  • Straight Forward

Most Viewed