രിസാല സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്

മനാമ: രിസാല സ്റ്റഡി സർക്കിളിന്റെ ബഹ്റൈൻ നാഷണൽ സാഹിത്യോത്സവ് പതിനൊന്നാമത് എഡിഷൻ ഫെബ്രുവരി ഏഴിന് ഇസാ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങകിലായി മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കവിതാപാരായണം, ദഫ്, ഖവാലി, സീറാ പാരായണം, വിവിധ ഭാഷാപ്രസംഗങ്ങൾ, വ്യത്യസ്ഥ രചനാ മത്സരങ്ങൾ എന്നീ 106 ഇനങ്ങളിലായി 30 വയസ്സിൽ താഴെയുള്ളവർക്കായി മത്സരങ്ങൾ നടക്കും. യൂനിറ്റ്, സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികവ് തെളിയിച്ച മുന്നൂറിലധികം പ്രതിഭകൾ നാഷണൽ സാഹിത്യോത്സവത്തിൽ മാറ്റുരക്കും. ഡിസംബർ, −ഫെബ്രുവരി മാസങ്ങളിലായി വിവിധ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് അനുബന്ധമായി കലാരവം, കലാവലയം, സാഹിത്യ സെമിനാർ എന്നിവ നടക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അബ്ദുറഹീം സഖാഫി ചെയർമാനും അബ്ദുസ്സമദ് കാക്കടവ് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. ആർ.എസ്.സി നാഷണൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷണൽ അഡ്മിൻ & പി.ആർ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. വി.പി.കെ. അബൂബക്കർ ഹാജി, റഹീം സഖാഫി വരവൂർ, നിസാമുദ്ധീൻ മുസ്ല്യാർ വളപട്ടണം, അബ്ദുസ്സമദ് കാക്കടവ്, അസീം അൽ ഹിലാൽ, വി.പി.കെ. മുഹമ്മദ്, നവാസ് പാവണ്ടൂർ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു. നാഷനൽ കൺവീനർ അഡ്വ. ഷബീറലി സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.