സണ്ണി ലിയോണിനെ വെച്ച് സിനിമയെടുക്കാൻ പറ്റിയില്ല; കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു

കൊച്ചി: സണ്ണി ലിയോണിനെ വെച്ച് സിനിമയെടുക്കാനുള്ള പ്ലാന്‍ മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഒരു അഭിമുഖത്തിലായിരുന്നു ഒമറിന്റെ തുറന്നുപറച്ചില്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്.
അഡാറ് ലവ് ഷൂട്ടിംഗ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം വല്ലാതെ നീണ്ടുപോയെന്നും. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു ഇതോടെ താരങ്ങളുടെ ഡേറ്റ് പ്രശ്നമായി തുടര്‍ന്ന് സണ്ണി ലിയോണ്‍ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു.
ആദ്യമായി സണ്ണി ലിയോണിനെ മലയാളത്തില്‍ അഭിനയിപ്പിക്കണമന്നായിരുന്നു ആഗ്രഹം എന്നാല്‍ അതിനിടയ്ക്ക് മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുകയും ചെയ്‌തെതെന്നും ഒമര്‍ പറഞ്ഞു.
ഒരു അഡാറ് ലവ് എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക' റിലീസിന് ഒരുങ്ങുകയാണ്. അരുണും നിക്കിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.