പാടും കൂട്ടുകാർ ബഹ്റൈൻ ആദരിക്കലും യാത്ര അയപ്പും നടത്തി

മനാമ: ബഹ്റൈനിലെ കലാകാരൻമാരുടെ കൂട്ടായ്മയായ പാടും കൂട്ടുകാർ ബഹ്റൈൻ ആദരിക്കലും യാത്ര അയപ്പും നടത്തി. പാടും കൂട്ടുകാരിലെ കലാ സാംസ്കാരിക മേഘലയിൽ നിറസാന്നിധ്യവുമായ ശ്രീ സിറാജ് പേരാമ്പ്ര യെ ആദരിച്ചു യാത്ര അയപ്പു നൽകി. ഗുദൈബിയ പ്രവാസി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സിദ്ധീഖ്കരിപ്പൂർ അദ്ധ്യക്ഷനായിരുന്നു. അഷ്റഫ് കാസർഗോഡ്, ഹനീഫ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ഹംസ കവിലക്കാട്, ഇസ്മായിൽ കൊയ്ലാണ്ടി, ഷാഫി കോഴിക്കോട് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
നൗഫൽ പേരാമ്പ്ര, നൗഷാദ്നിലമ്പൂർ ഉബൈദ് എന്നിവർ സംബന്ധിച്ചു. പാടും കൂട്ടുകാർക്ക് വേണ്ടി സിദ്ധീഖ്കരിപ്പൂർ ഉപഹാരം നൽകി സിറാജ് പേരാമ്പ്രയെ ആദരിച്ചുർ.