സെപ്റ്റിക് ടാങ്കിനുള്ളിൽ അകപ്പെട്ട മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ സെപ്റ്റിക് ടാങ്കിനുള്ളിൽ അകപ്പെട്ട മൂന്നു പേർ ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളിൽ പ്രവേശിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. തൊഴിലാളികളെ ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ റാത്തോഡ് പറഞ്ഞു. മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.