ബഹ്‌റൈൻ പ്രതിഭ വനിതാ വേദിയുടെ സമ്മേളനം നടന്നു


മനാമ: പ്രതിഭ വനിതാ വേദിയുടെ പതിനാറാമത് സമ്മേളനം ക്യാപ്റ്റൻ ലക്ഷ്മി നഗറിൽ (പ്രതിഭ ഹാൾ) വെച്ച് നടന്നു. 12 യൂണിറ്റുകളിൽ നിന്നുമായി വനിത പ്രതിനിധികൾ‍ പങ്കെടുത്ത സമ്മേളനം ഡോക്ടർ ഹെന മുരളി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള കമ്മറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും 2020− 22 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും യോഗത്തിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തു. ബിന്ദു റാം (സെക്രട്ടറി), അനഘ (ജോ−. സെക്രട്ടറി), നിഷ സതീഷ് (പ്രസിഡണ്ട്), സജിഷ (വൈസ് പ്രസിഡണ്ട്), ജസിയ (ട്രഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇതോടൊപ്പം 'പുരോഗമനം വാതിൽപ്പടിവരെയോ?!' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഷെർളി സലിം, ഡോ. രാജേശ്വരി, സജി മാർക്കോസ്, സുബൈർ കണ്ണൂർ എന്നിവർ വിഷയത്തെ കുറിച്ച് സംസാരിച്ചു. പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായത്തോടൊപ്പം അനുഭവങ്ങളും ചേർത്തു വച്ചു. ഡോ. ശിവകീർത്തി പരിപാടിയുടെ അവതാരകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed