സമസ്ത ബഹ്റൈന്‍ ഹിദ്ദ് ഏരിയ മീലാദ് സംഗമം ഇന്ന്


മനാമ: സമസ്ത ബഹ്റൈന്‍ ഹിദ്ദ് ഏരിയ സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഇന്ന്  (നവം.22ന് വെള്ളിയാഴ്ച) ഹിദ്ദിലെ ആഇശ മസ്ജിദ് ഖബര്‍സ്ഥാനിന് സമീപമുള്ള അബ്ദുല്‍ ഗഫാര്‍ മജ് ലിസില്‍ വെച്ച് നടക്കും. വൈകീട്ട് 5.മണിമുതല്‍ ആരംഭിക്കുന്ന പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കരുണയാണ് തിരുനബി(സ) എന്ന എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് സംഗമത്തില്‍ മൗലിദ് മജ് ലിസ്, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ് പ്രോഗ്രാം, പൊതു സമ്മേളനം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിൽ സമസ്ത കേന്ദ്ര-ഏരിയാ നേതാക്കള്‍ സംബന്ധിക്കും. 
പരിപാടി വീക്ഷിക്കാന്‍ സത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-39478807.

You might also like

  • Lulu Exchange
  • Straight Forward

Most Viewed