മീടു ആരോപണം നേരിടുന്ന അനു മാലിക്കിനെ ഇന്ത്യന്‍ ഐഡലിൽ നിന്ന് വീണ്ടും പുറത്താക്കി
മുംബൈ: മീടു ആരോപണം നേരിടുന്ന ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെ ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലിൽ നിന്ന് വീണ്ടും പുറത്താക്കി. മാലിക്കിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സോണി ടിവിയുടെ നടപടി. മാലിക്കിന് പകരക്കാരനെ സോണി ടിവി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷോയുടെ തുടക്കം മുതലുള്ള വിധികര്‍ത്താവാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനു മാലിക്.മീടു ആരോപണത്തെ തുടർന്ന് ഇന്ത്യന്‍ ഐഡൽ പത്താം എഡിഷനിലെ ജഡ്ജിംഗ് പാനലില്‍ നിന്ന് അനു മലിക്കിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ എഡിഷനില്‍ അനു മലിക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധം രൂക്ഷമായിരുന്നു. മാലിക്കിനെ ജഡ്ജിംഗ് പാനലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സോണിടിവിക്ക് നോട്ടീസ് അയച്ചിരുന്നു.മാലിക്കിനെതിരെ കഴിഞ്ഞ വര്‍ഷമാണ് ഗുരുതരമായ #MeToo ആരോപണങ്ങള്‍ ഉയർന്നുവന്നത്. സോന മോഹപത്ര, ശ്വേത പണ്ഡിറ്റ് എന്നീ രണ്ട് ഗായികമാരും പേരു വെളിപ്പെടുത്താത്ത രണ്ട് ഗായികമാരുമാണ് മലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്.

