പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക്സ്വീകരണവും ശിവഗിരി തീർഥാടന വിളംബര സമ്മേളനവും നവംബർ 21 ന് സമാജത്തിൽ
മനാമ:ലക്ഷക്കണക്കിന് മനുഷ്യരുടെ ആത്മീയ അഭിവൃദ്ധിയുടെ അഭയ സ്ഥാനമായി മാറിയ ശിവഗിരി മഠത്തിന്റെ പ്രസിഡണ്ടും പത്മശ്രീ പുരസ്‌കാര ജേതാവുമായ സ്വാമി വിശുദ്ധാനന്ദയ്ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം പൗര സ്വീകരണം നൽകുമെന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം മുഴുവൻ പ്രവാസി മലയാളികളെയും പ്രതിനിധികരിച്ചു ഒരു പൊതു സ്വീകരണമാണ് സംഘടിപ്പിക്കുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. സ്വീകരണ പരിപാടിയിൽ വിശിഷ്ട അതിഥികളായി തിരുവഞ്ചൂർ രാധാകൃഷ്ണൻ , കുമ്മനം രാജശേഖരൻ,ഡോ :സമ്പത്ത് സാന്ദ്രാനന്ദ സ്വാമികള്‍( ശിവഗിരി മഠം ജനറല്‍സെക്രട്ടറി), ശിവസ്വരൂപാനന്ദ( സെക്രട്ടറി ആലുവ അദ്വൈതാശ്രമം), വിശാലാനന്ദ( ശിവഗിരി തീര്‍ഥാടനകമ്മിറ്റി സെക്രട്ടറി), സന്തോഷ് വണ്ടന്നൂര്‍ (ശിവഗിരി തീര്‍ഥാടനകമ്മിറ്റി കോര്‍ഡിനേട്ടര്‍) തുടങ്ങിയവരും സംബന്ധിക്കും .. തുടർന്ന് പ്രമുഖ സിനിമതാരവും നർത്തകിയുമായ മഞ്ജു വാര്യർ അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.പ്രവേശനം തീർത്തും സൗജന്യമായിരിക്കും. പ്രമുഖ പ്രവാസി വ്യവസായി കെ ജി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ കീഴിലാണ് പരിപാടികൾ എകോപിപ്പിക്കുന്നതെന്നും സംഘാടകർ അറിയിച്ചു .കെ ജി ബാബുരാജ്,എം പി രഘു,വർഗീസ് കാരയ്‌ക്കൽ,ഷാജി കാർത്തികേയൻ ,ചന്ദ്രബോസ്,ദിലീഷ് കുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്ക്സ്വീകരണവും ശിവഗിരി തീർഥാടന വിളംബര സമ്മേളനവും നവംബർ 21 ന് സമാജത്തിൽ

