സിത്ര കെ എം സി സി പുതിയ കമ്മിറ്റി നിലവില്‍ വന്നു.


സിത്ര കെ എം സി സിയുടെ 2019 – 2021 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു . മനാഫ് കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്‍റ് എസ് വി ജലീല്‍ യോഗം ഉത്ഘാടനം ചെയ്തു.പി ടി  അസീസ്‌ സ്വാഗതവും ഉസ്താദ്‌ അന്‍വരി പ്രാര്‍ഥനയും നടത്തി. തുടര്‍ന്ന്  പുതിയ ഭാരവാഹികളെ ഐക്യഖണ്ടേനെ തെരഞ്ഞെടുത്തു. മനാഫ് കരുണാഗപള്ളിയെ പ്രസിഡന്റായും പി.ടി അസീസ്‌ മുയിപോത്തിനെ ജനറല്‍ സെക്രട്ടറിയായും മഹമൂദ് പുളിയാവിനെ ട്രഷറര്‍ ആയും ഫൈസൽ  ആര്‍.ടി യെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍. വൈസ് പ്രസിഡന്‍റ്മാര്‍ ജംബോ ഇസ്മായില്‍ , അലി ഉണിക്കാണ്ടി , സകരിയ പൂനത്ത് , നൗഷാദ് ( ടീ ടീം  ). സെക്രട്ടറിമാര്‍ സഹീര്‍ വില്ല്യാപ്പള്ളി , അലിയാക്കൂത്ത് , സൈനുദ്ധീന്‍ നന്തി , ഇസ്ഹാഖ് വില്ല്യാപ്പള്ളി. ഉപദേശക സമിതി അംഗങ്ങളായി മര്‍ഹബ മൂസ , സുലൈമാന്‍ അല്‍ താലിയ , മുഹമ്മദ്‌ ചേമഞ്ചേരി എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേര്‍ണിംഗ് ഓഫീസര്‍ റഫീഖ് തോട്ടക്കര യോഗം നിയന്ത്രിച്ചു. ബഹ്‌റൈന്‍ കെ എം സി സി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.അബ്ദുറഹിമാന്‍ . കെ.പി. മുസ്തഫ , ഫൈസല്‍ കോട്ടപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ മണിയൂര്‍ നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed