പൊതുവേദിയിൽ മന്ത്രിയുടെ കാൽതൊട്ട് വണങ്ങി മുൻസിപ്പൽ കമ്മീഷണർ

ഭോപ്പാൽ: പൊതുവേദിയിൽ മന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് മുൻസിപ്പൽ കമ്മീഷണർ. കമൽനാഥ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി സജ്ജൻ സിംഗ് വർമയുടെ കാൽതൊട്ട് വണങ്ങിയ ദേവാസ് മുൻസിപ്പൽ കമ്മീഷണർ സഞ്ജന ജയ്നിന്‍റെ നടപടിയാണു വിവാദമായത്. ദേവാസിൽ ഗുരു നാനാക് ജയന്തിയോട് അനുബന്ധിച്ച ചടങ്ങിന് എത്തിയപ്പോഴായിരുന്നു കമ്മീഷണർ കാൽതൊട്ട് വണങ്ങിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൊതുമരാമത്ത് മന്ത്രി ചടങ്ങിനെത്തുന്പോൾ നിരവധി പേർ മന്ത്രിയുടെ കാൽതൊട്ട് വണങ്ങുന്നത് വീഡിയോയിൽ കാണാം. ഇതു തടയാൻ മന്ത്രി തയാറാവുന്നുമില്ല. കമ്മീഷണറുടെയും മന്ത്രിയുടെയും നടപടികൾക്കെതിരെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.ഇത് ആദ്യമായല്ല ജയ്ൻ വിവാദത്തിൽ ഉൾപ്പെടുന്നത്. 2008-ൽ ദേവാസ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കെ അന്നത്തെ മന്ത്രി തുകോജിറാവു പൗറുമായി ജയ്ൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് ജയ്നിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പൗറിനെ കസ്റ്റഡിയിൽ എടുത്തു.
https://twitter.com/i/status/1194221112025968640