അവധി ചോദിച്ച അദ്ധ്യാപികയെ അസഭ്യം പറഞ്ഞ പ്രധാനാദ്ധ്യാപകൻ അറസ്റ്റിൽ

ഒറ്റപ്പാലം: അവധി ചോദിച്ച അധ്യാപികയെ അവധി അസഭ്യം പറഞ്ഞെന്ന പരാതിയില്‍ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ഒറ്റപ്പാലം എസ്ഡിവിഎംഎ എൽ.പി.എസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ഉദുമാൻ കുട്ടി ആണ് അറസ്റ്റിലായത്. അദ്ധ്യാപികയുടെ പരാതിയെ തുടർന്നാണ് പ്രധാനാദ്ധ്യാപകനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്കുശേഷം അവധിവേണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രധാനാധ്യാപകന്‍ അസഭ്യം വർഷം നടത്തിയത്. തുടർന്നു കുഴഞ്ഞുവീണ അദ്ധ്യാപികയെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസഭ്യം വിളിച്ച വോയ്സ് ക്ലിപ്പ് ഉൾപ്പെടെ പരാതി നൽകുകയായിരുന്നു. വോയ്സ് ക്ലിപ്പ് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിട്ടുണ്ട്.