ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മനാമ:രണ്ടര മാസം മുൻപ് ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻകുന്നുമ്മൽ മുഹമ്മദ് ഷാഫി(31) ഹൃദയാഘാതം മൂലം മരിച്ചു. സാറിലെ കഫ്തീരിയയിൽ ജോലിക്കാരനായിരുന്നു. ഇന്ന് പുലർച്ചെ 5 മണിക്ക് സാറിലെ താമസ സ്‌ഥലത്താണ് മരിച്ചത്. ഭാര്യയും ഒരുവയസ്സായ കുഞ്ഞും നാട്ടിലുണ്ട്. സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം കെ എം സി സി കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.