എം.എസ്.എഫ് സംസ്ഥാന സമ്മേളനം ജി.സി.സി തല പ്രചരണോദ്ഘാടനം ഇന്ന് ബഹ്‌റൈനിൽ


മനാമ: ഗതകാലങ്ങളുടെ പുനർ വായന പോരാട്ടമാണ്" വിദ്യാർത്ഥി വസന്തം. MSF സംസ്ഥാന സമ്മേളനം, 20,21,22,23  ഡിസംബർ 2019 കോഴിക്കോട് വെച്ച് നടക്കുകയാണ്. കേരള വിദ്യാർത്ഥി  പ്രസ്ഥാനങ്ങളിൽ വേറിട്ട പ്രവർത്തനവുമായി ക്രിയാത്മക സമൂഹത്തെ വാർത്തെടുക്കുവാനുള്ള പോരാട്ടത്തിലാണ്‌ MSF. പ്രവർത്തന വീഥിയിലെ നാഴികക്കല്ലായ "ഹബീബ് സെന്റർ" സമർപ്പണവും സമ്മേളനത്തിൽ വെച്ച് നടക്കുകയാണ് പ്രസ്തുത സമ്മേളനത്തിന്റെ ജി.സി.സി തല  പ്രചരണോദ്ഘാടനം ഇന്ന് 01/11/2019 (വെള്ളി) ബഹ്‌റൈനിൽ മനാമ ഗോൾഡ്‌ സിറ്റിയിലെ കെ സിറ്റി ബിസിനസ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച്  രാത്രി 8 മണിക്ക് നടക്കും. MSF സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ട്രഷറർ യൂസഫ്‌ വല്ലാഞ്ചിറ എന്നിവർ മുഖ്യ അഥിതികളായിരിക്കും. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കെ.എം.സി.സി. ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed