കെ സി എ വോളിബോൾ ഫിനാലെ നാളെ (ഒക്ടോബർ 25)
മനാമ:കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെഗയ്യ കെ സി എ ആസ്‌ഥാനത്ത് വച്ച് നടന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വോളിബോൾ ടൂർണ്ണമെന്റ് ഫിനാലെ നാളെ നടക്കും.ഒക്ടോബർ 12 നു ആരംഭിച്ച വോളിബോളിൽ മറ്റു ജി സി സി രാജ്യങ്ങളും ഇന്ത്യയിൽ നിന്നടക്കമുള്ള പ്രമുഖ കളിക്കാരാണ് വിവിധ ടീമുകൾക്കായി അണിനിരന്നത്.ഇന്ന് വൈകീട്ട് രണ്ടാം സെമിഫൈനലിൽ കെ എം സി സി യും കെ സി എ യും തമ്മിൽ മത്സരിക്കും.

