ബീച്ച് ശുചീകരണവുമായി ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് വിദ്യാർഥികൾ
മനാമ: ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്ന ബഹ്‌റൈൻ സർക്കാരിന്റെ യജ്ഞങ്ങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജുമെന്റ് സയൻസ് വിദ്യാർഥികൾ ഒക്ടോബർ 25 നു രാവിലെ 6 മണി മുതൽ അസ്രി കടൽത്തീരം ശുചിയാക്കും. സാമൂഹ്യ അവബോധം വളർത്തുന്നതിനും പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പരിപാടികൾ വിദ്യാർഥികളിലൂടെ പൊതു സമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിനുമാണ് ഇതുപോലുള്ള ക്യാമ്പെയിനുകൾ സംഘടിപ്പിക്കുന്നതെന്ന് ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് ഡയറക്ടറും സി ഇ ഓ യുമായ അഡ്വ. അബ്ദുൾ ജലീൽ അബ്ദുള്ള പറഞ്ഞു. ഈ ക്യാമ്പെയിനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ 36458340 എന്ന നമ്പറിലോ 17740150 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

