സംഗമം ഇരിഞ്ഞാലക്കുടയുടെ ഓണാഘോഷം ശ്രദ്ധേയമായി


മനാമ: ബഹ്റൈനിലെ ഇരിഞ്ഞാലകുട നിവാസികളുടെ കൂട്ടായ്മയായ സംഗമം ഇരിഞ്ഞാലകുടയുടെ ഓണാഘോഷപരിപാടികള്‍ ശ്രാവണോത്സവ് 2019 ശ്രദ്ധേയമായി. അദ്ലിയയിലെ ബാംങ്ങ്സാങ്ങ് തായ് ഓഡിറ്റോറയത്തില്‍ വെച്ച് നടന്ന പരിപാടി സോപാനം വാദ്യകലാസംഘത്തിന്റെ വാദ്യമേളത്തോടെയാണ് ആരംഭിച്ചത്. ദീപ്തി സതീഷ് നൃത്തസംവിധാനം ചെയ്ത് അവതരിപ്പിച്ച പൂജാ ഡാന്‍സിന് ശേഷം നടന്ന സാംസ്കാരിക സമ്മേളനം തിരുവനന്തപുരം റീജിണൽ ക്യാൻസർ സെന്ററിലെ ഓംകോളജി വിഭാഗം പ്രഗത്ഭ ഡോക്ടറും കഥകളി കലാകാരനുമായ ഡോക്ടർ കെ.ആർ .രാജീവ് ഉദ്ഘാടനം ചെയ്തു.  
 
ക്യാൻസർ രോഗ ചികത്സാ രംഗത്തെ സംഭാവനകളെ മുൻനിർത്തി എസ്‌സിലെൻസ് അവാർഡ് നൽകി അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം ബിസിനസ്സ്‌ രംഗത്തെ പ്രവർത്തനങ്ങളെയും , ജീവകാരുണ്യ പ്രവർത്തനങ്ങളെയും മുൻനിർത്തി ഓറഞ്ച് മീഡിയ ഗ്രുപ്പിന്റെ ഉടമയും, സംഗമം ലൈഫ് മെംബറുമായ സുബിൻ കരുണാകരന് സംഗമം ഇരിഞ്ഞാലകുടയുടെ പ്രഥമ ബിസിനസ്സ് ഐക്കൺ അവാർഡ് നൽകി ആദരിച്ചു. സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഫോര്‍ പി എം ന്യൂസ് ഡയറക്ടര്‍ പ്രദീപ് പുറവങ്കര, ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീർ അമ്പലായി എന്നിവരെയും പൊന്നാടയണിച്ച് ചടങ്ങില്‍ ആദരിച്ചു. 
 
സംഗമം ഇരിഞ്ഞാലക്കുടയുടെ പ്രസിഡണ്ട് വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.  ചെയർമാൻ ശിവദാസൻ , ജോയിന്റ് സെക്രട്ടറി ശശികുമാർ, മുൻ പ്രസിഡണ്ട് സദുമോഹൻ , ലേഡീസ് വിങ് കൺവീനർ രാജലക്ഷ്മി വിജയ് , രക്ഷാധികാരികളായ ജമാൽ , നിസാർ അഷറഫ് , പ്രോഗ്രാം കൺവീനർ ഗണേഷ്‌കുമാർ , എന്റർടൈൻമെന്റ് സെക്രട്ടറി വിജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഗമം വൈസ് പ്രസിഡണ്ട് ദിലീപ് പത്മനാഭൻ നന്ദി രേഖപ്പെടുത്തി. 
 
മുഖ്യാതിഥിയായ ഡോക്ടർ കെ.ആര്‍ രാജീവ് തന്റെ കലാപരമായ കഴിവുകൾ ചിലത് വേദിയിൽ അവതരിപ്പിച്ചു. തുടർന്നു ശരണ്യ ദീപു നൃത്ത സംവിധാനം ചെയ്ത് അവതരിപ്പിച്ച തിരുവാതിര, ദീപ്തി സതീഷ് നൃത്ത സംവിധാനം ചെയ്ത് അവതരിപ്പിച്ച മോഹിനിയാട്ടം, ബബിത ചെട്ടിയാർ നൃത്ത സംവിധാനം ചെയ്ത് അവതരിപ്പിച്ച അറബിക് ഡാൻസ്, ഗാനങ്ങൾ , നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ആയിരത്തോളം പേർ പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ഓണാഘോഷ പരിപാടികള്‍ സമാപിച്ചത്. 

article-image

ക്യാൻസർ രോഗ ചികത്സാ രംഗത്തെ സംഭാവനകളെ മുൻനിർത്തി  ഡോ. കെ.ആർ .രാജീവിന് എസ്‌സിലെൻസ് അവാർഡ് നൽകുന്നു.

article-image

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളില്‍ നിന്ന് 

article-image

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളില്‍ നിന്ന് 

You might also like

  • Lulu Exchange
  • Straight Forward

Most Viewed