ബഹ്‌റൈൻ പ്രതിഭ അംഗങ്ങൾക്ക് യാത്രയപ്പ് നൽകി


 പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ബഹ്‌റൈൻ പ്രതിഭ ഗുദേബിയ യൂനിറ്റ്‌  സജീവ പ്രവർത്തകരായ കെ.കെ. ഭാസ്കരൻ,  ടി കെ ജനാർദ്ദനൻ എന്നിവർക്ക് പ്രതിഭ ഓഫീസിൽ വെച്ച് യാത്രയപ്പ് നൽകി.യാത്രയപ്പിൽ യൂണിറ്റ് സെക്രട്ടറി അഡ്വ.ജോയ് വെട്ടിയാടൻ സ്വാഗതവും പ്രസിഡണ്ട് റാം അദ്ധ്വഷനുമായിരുന്നു.  പ്രതിഭ വൈ. പ്രസിഡണ്ട് പി.ശ്രീജിത്ത് മൊമന്റൊ കൈമാറി. തുടർന്ന് ഷെറിഫ് കോഴിക്കോട്, മഹേഷ് മൊറാഴ , വീരമണി, പി.ടി തോമസ്, ലിവിൻ കുമാർ, ബി.കെ.എസ്. വൈസ്സ്  പ്രസിഡണ്ട് മോഹൻരാജ്, ഷീജവീരമണി, ബിന്ദു റാം, ബിനു സൽമാബാദ്, മൊയ്തീൻ പൊന്നാനി,ശ്രീധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് മുതിർന്ന അംഗങ്ങളായ കെ.കെ.ഭാസ്ക്കരൻ, ജനാർദ്ദനൻ ടി.കെ. എന്നിവർ മറുപടി പ്രസംഗം നടത്തി. ചടങ്ങുകൾക്ക് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
 
തൃശൂർ ജില്ലയിൽ ഏരുമ പട്ടി പഞ്ചായത്തിൽ ചിട്ടണ്ടയാണ് ഭാസ്കരന്റെ സ്വദേശം.. 1977 ൽ ബോംബേയിലേക്ക് ചേക്കേറി. അവിടെ 5 വർ  വർഷത്തോളം മെക്കാനിക്കായ് ജോലി നോക്കി. പിന്നീട് ബറ്ഹിനിൽ വൈ. കെ അൽ മൊയ്ദിൽ ജോലി ലഭിക്കുകയും, 32 വർഷമായി ആ കമ്പനിയിൽ തന്നെ ജോലിതുടരുകയും ഇപ്പോൾ ക്വാളിറ്റി ഇൻസ്പെക്ട്രായായാണ് വിരമിക്കുന്നത്. 2 കുട്ടികൾ മകൾ ബിന്ദു നാട്ടിൽ ഗവൺമെന്റ് സർവീസിൽ ഡോക്ടായി സേവനം അനുഷ്ഠിക്കുന്നു. മകൻ ബിജു ബാഗ്ലൂരിൽ ജോലി ചെയ്യുന്നു. ഭാര്യ വത്സല.                   
ജനാർദ്ദനൻ നാട്ടിൽ കണ്ണൂരിൽ ചൊവ്വയിലാണ്, 1980 തിൽ ബഹ്റിനിൽ വന്ന് ടൈലറായി ജോലി നോക്കുന്നു. ആദ്യം മനമായിലെ ഒരു കടയിലും    പിന്നീട് ഗുദൈബിയിൽ 30 വർഷത്തോളമായി മറ്റാരു കടയിൽ സ്വദേശികളുടെ വസ്ത്രമായ തോബ് തയ്യിച്ച് ഉപജീവനം നടത്തി പോരുന്നു. വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചും കുട്ടികളെ നല്ല രിതിയിൽ വിദ്യാഭാസം നൽകാൻ കഴിഞ്ഞു. മകൻ (നിതിൻ) B Sc ബിരുദധാരിയും, മകൾ ( നിഖില)MBBS ഡോക്ടറുമാണ്, ഭാര്യ സുധയാണ്.
 

article-image

ബഹ്‌റൈൻ പ്രതിഭ  അംഗങ്ങൾക്ക് യാത്രയപ്പ് നൽകി

article-image

ബഹ്‌റൈൻ പ്രതിഭ  അംഗങ്ങൾക്ക് യാത്രയപ്പ് നൽകി

article-image

ബഹ്‌റൈൻ പ്രതിഭ  അംഗങ്ങൾക്ക് യാത്രയപ്പ് നൽകി

You might also like

  • Lulu Exchange
  • Straight Forward

Most Viewed