വി.വി.ഐ.പി വിദേശയാത്രയ്ക്ക് ഇനി മിസൈൽ പ്രതിരോധം
ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.ഐ.പികളുടെ വിദേശ യാത്രകൾക്കുള്ള ‘എയർ ഇന്ത്യ 1’ വിമാനങ്ങളിൽ ഘടിപ്പിക്കാനുള്ള മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം എത്തുമെന്നു സൂചന. എയർ ഇന്ത്യയുടെ രണ്ട് ദീർഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നത്. 2020 ജൂണോടെ അത്യാധുനിക സംവിധാനമുള്ള വിമാനത്തിൽ ഭരണത്തലവൻമാർ പറക്കുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്‌സ് വണ്ണിനു’ തുല്യമാകും എയർ ഇന്ത്യ വണ്ണും.

