ഇരിങ്ങൽ ക്ഷേത്രത്തിൽ വിളക്കു പൂജ നടത്തി ;വിദ്യാരംഭം 8ന് 


മനാമ:ബഹ്റൈൻ (സൽമാനിയ) ഇരിങ്ങൽ അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകളുടെ നേതൃത്ത്വത്തിൽ   വിളക്ക് പൂജ നടത്തി. ക്ഷേത്രത്തിൽ 9 ദിവസത്തെ പരിപാടികളാണ് നടന്നുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച ഗ്രന്ഥം വയ്പ്പ്, തിങ്കളാഴ്ച വൈകുന്നേരം 12 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി നടത്തുന്ന "കുമാരി പൂജ " ( ബുക്കിംങ് തുടരുന്നു.) എന്നിവയും നടക്കും .ചൊവ്വാഴ്ച രാവിലെ സുരേഷ് ചെറുകുന്നിന്റെ നേതൃത്വത്തിൽ  വിദ്യാരംഭം "  ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും   3322 0071 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ഇരിങ്ങൽ ക്ഷേത്രത്തിൽ വിളക്കു പൂജ നടത്തി

You might also like

  • Lulu Exchange
  • Straight Forward

Most Viewed