ഐ.വൈ.സി.സി ഏരിയാ കമ്മറ്റി വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു

മനാമ: ഐ.വൈ.സി.സി ട്യൂബ്‌ളി -സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും, ഏരിയാ കമ്മറ്റി വാർഷികവും സംഘടിപ്പിച്ചു. സൽമാബാദിലുള്ള റൂബി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിപുലമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഗൃഹത്തുരത്തം ഉണർത്തുന്ന ഓണക്കളികളും, ഗാനസദസ്സും, പരുപാടിക്ക് മാറ്റ് കൂട്ടി. ഏരിയ ആക്ടിംഗ് പ്രസിഡണ്ട് ശ്രീ. മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ് ശ്രീ.ബ്ലസ്സൻ മാത്യു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. റിച്ചി കളത്തുരേത്, വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് ആറ്റിങ്ങൽ, ജോയിൻ സെക്രട്ടറി ശ്രീ. അലൻ ഐസക്ക്, ദേശീയ കമ്മറ്റി ഭാരവാഹികളായ ഷഫീഖ് കൊല്ലം, സ്റ്റെഫി സാബു എന്നിവരും, ബിനു പുത്തൻപുരയിൽ, അറുമുഖൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ കൺവീനർ ശ്രീ. രാജൻ ബാബു സ്വാഗതവും, ഏരിയാ സെക്രട്ടറി ശ്രീ. സലീം നന്ദിയും പ്രകാശിപ്പിച്ചു.