പ്രളയ ദുരിതാശ്വാസം: രണ്ടാം ഗഡു കൈമാറി

മനാമ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷെൻറ രണ്ടാം ഗഡു കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു . ബഹ്റൈന്‍ സന്ദര്‍ശിച്ച പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുറഹ്മാൻ ജനസേവന വിഭാഗം കണ്‍വീനര്‍ പി. മൊയ്തു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രളയ മേഖലയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പാക്കുന്ന 10 കോടിയുടെ പ്രളയ പുനരധിവാസ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ചേരുന്നതിനാണ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് ജമാല്‍ നദ്വി, ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, വൈസ് പ്രസിഡണ്ട് സഈദ് റമദാന്‍ നദ്വി, വനിതാ വിഭാഗം പ്രസിഡൻറ് ജമീല ഇബ്രാഹിം, എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എം മുഹമ്മദ് അലി, എ. ബദ്റുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.