ചികിത്സാവശ്യാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിക്ക് കെ.എം.സി.സി സഹായം നൽകി

മനാമ: ചികിത്സാവശ്യാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന നിർദ്ധനനായ പ്രവാസിക്ക് കെ.എം.സി.സി സഹായം നൽകി. ദീർഘനാളായി പ്രവാസജീവിതം നയിക്കുകയും അതിനിടെ അസുഖ ബാധിതനാവുകയും ചെയ്ത പ്രവാസി നാട്ടിലേയ്ക്ക് മടങ്ങുന്നത് ചികിത്സയ്ക്കാണെന്നും എന്നാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സാമ്പത്തിക ഭദ്രത അദ്ദേഹത്തിനില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കെ.എം.സി.സി യുടെ ജിദാലി ഏരിയാ കമ്മിറ്റിയാണ് സഹായം നൽകാൻ സന്നദ്ധരായത്. ജിദാലി ഏരിയ കെ.എം.സി.സി പ്രസിഡന്റ് സലീഖ് വില്ല്യാപ്പള്ളി മൻസൂർ ബാഖവി കരുളായിക്ക് ഫണ്ട് കൈമാറി. മുസ്തഫ പി പി. റഷീദ് പുത്തൻചിറ ഹമീദ് കൊടശ്ശേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.