ബഹ്‌റൈൻ കേരളമാക്കി സമാജം ഓണാഘോഷയാത്ര


മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2019 ഓണാഘോഷ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്‌ച നടന്ന ഘോഷയാത്ര  കേരളത്തിലെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിച്ചു. സമാജത്തിൽ നിന്നുള്ള വിവിധ സബ്കമ്മറ്റികളും പുറമെ നിന്നുള്ള ഏതാനും ടീമുകളും ആണ് ഘോഷയാത്രാ മത്സരയിനത്തിൽ പങ്കെടുത്തത്. ഓണാഘോഷത്തിന്റെ വരവരറിയിച്ചുകൊണ്ടു അരങ്ങേറിയ ഘോഷയാതയിൽ നാടൻ കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ആയോധന കലകൾ, വാദ്യമേളങ്ങൾ, ഫ്ളോട്ടുകൾ, സമകാലീന കേരളത്തിന്റെ ആവിഷ്കരണങ്ങൾ തുടങ്ങിയവ അരങ്ങേറി.

article-image

വന്‍ ജനാവലി ആണ് സമാജം ഓണം ഘോഷയാത്ര ഘോഷയാത്ര വീക്ഷിക്കുവാൻ എത്തിയത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓണം ഘോഷയാത്രക്ക്‌ സമാജം  പ്രസിഡണ്ടും ശ്രീ രാധാകൃഷ്ണ പിള്ളൈ  ജനറല്‍ സെക്രട്ടറി എംപി രഘു   മറ്റു ഭരണസമിതി അംഗങ്ങളും ഓണാഘോഷ കമ്മറ്റി ഭാരവാഹികളായ ശ്രീ പവനൻ തോപ്പിൽ, ശരത് നായർ, ഘോഷയാത്ര കമ്മറ്റി കൺവീനർ റഫീക്ക് അബ്ദുള്ള, കോർഡിനേറ്റർ മനോഹരൻ പാവറട്ടി, ഭാരവാഹികളായ മണികണ്ഠൻ, വർഗ്ഗീസ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.

article-image

ബഹ്‌റൈൻ കേരളമാക്കി സമാജം ഓണാഘോഷയാത്ര ..

You might also like

  • Lulu Exchange
  • Straight Forward

Most Viewed