കെ.സി.എ സുവർണജൂബിലി ഭവന ദാനം പദ്ധതി ശിലാസ്ഥാപനം നടത്തി

മനാമ: കേരള കാത്തലിക് അസോസിയേഷൻ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച "നിർധന കുടുംബത്തിന് ഒരു ഭവനം" എന്ന പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയതായി കെസിഎ പ്രസിഡണ്ട് ശ്രീ. സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോസഫ് എന്നിവർ അറിയിച്ചു.
അങ്കമാലിക്കടുത്ത് തുറവൂർ പഞ്ചായത്തിൽ വാതക്കാട് നസ്രത്ത് ചാരിറ്റി വില്ല പ്രൊജക്ടിൽ ആണ് പുതിയ ഒരു ഭവനത്തിന് കെസിഎ ചാരിറ്റി ഹെഡ് ആയ ഫ്രാൻസിസ് കൈതാരത്ത് തറക്കല്ലിട്ടത്. തുറവൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വർഗീസ് വൈസ് പ്രസിഡണ്ട് ശ്രീമതി സിൽവി, മെമ്പർമാരായ ജയ്സൺ, പൗലോസ് എന്നിവരുടെ സാന്നിധ്യത്തിൽ വാതക്കാട് ഇടവക വികാരി ഫാദർ ജോഷി ചിറക്കൽ ശിലാസ്ഥാപന പ്രാർത്ഥനകൾ നടത്തി.
കെ.സി.എ സുവർണജൂബിലി ഭവന ദാനം പദ്ധതി ശിലാസ്ഥാപനം നടത്തി