കെ എം സി സി അനുശോചനവും പ്രാർഥനയും നടത്തി

മനാമ:ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡണ്ടും ആയ സലാം മമ്പാട്ടുമൂലയുടെ സഹോദരീപുത്രനും ബഹ്‌റൈൻ പ്രവാസി അജ്‌മലിന്റെ സഹോദരനുമായ കാളികാവ് അഞ്ചച്ചുവട് സ്വദേശി പുലിവെട്ടി അമീറിന്റെ (മാനു) ആകസ്മിക നിര്യാണത്തിൽ ബഹ്‌റൈൻ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ മയ്യത്ത് നിസ്കാരവും പ്രാർഥനയും നടന്നു.സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.കെ എം സി സി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ഉള്ളവർ സംബന്ധിച്ചു.സമൂഹത്തിലെ വിവിധ വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ചു.
കെ എം സി സി അനുശോചനവും പ്രാർഥനയും നടത്തി