ആരാധകർക്ക് ക്ലബുമായി ഇടപഴകാൻ ഓൺലൈൻ സംവിധാനം ഒരുക്കി ബ്ലാസ്റ്റേഴ്‌സ്


കൊച്ചി: ആരാധകർക്ക് ക്ലബുമായി ഇടപഴകാൻ പുതിയ സംവിധാനവുമായി കേരള ബ്ലാേസ്റ്റഴ്‌സ്. ‘കെ.ബി.എഫ്.‌സി ട്രൈബ്‌സ്’ എന്ന പേരിൽ ആരാധകർക്കായി പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിച്ചു. പുതിയ സംവിധാനത്തിലൂടെ ആരാധകർക്ക് ബ്ലാേസ്റ്റഴ്‌സിന്റെ എല്ലാ വാർത്തകളും പ്രവർത്തനങ്ങളും അറിയാൻ സാധിക്കും. https://keralablastersfc.in/ എന്ന വെബ്‌സൈറ്റിൽ‍ ലോഗിൻ ചെയ്ത് ബ്ലാേസ്റ്റഴ്‌സ് ആരാധകർക്ക് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാം. 

പുതിയ സംവിധാനം വഴി താരങ്ങൾക്ക് ശബ്ദസന്ദേശമയക്കാൻ ആരാധകർക്ക് സാധിക്കും. കൂടാതെ മത്സര ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ക്ലബുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുവാനും പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. ഓരോ പ്രവർത്തനത്തിനും ആരാധകർക്ക് ബ്ലാേസ്റ്റഴ്‌സ് നാണയങ്ങൾ ലഭിക്കും. ഈ നാണയങ്ങൾ ഉപയോഗിച്ച് താരങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമൊരുക്കും. 

ലോകമെന്പാടും മികച്ച പിന്തുണ നൽകുന്ന ഒരു ആരാധക സമൂഹം ഉണ്ടായിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് കേരള ബ്ലാേസ്റ്റഴ്‌സ് എഫ്.സി മാർക്കറ്റിംഗ് ഹെഡ് ആൻമേരി തോമസ് പറഞ്ഞു. ക്ലബ്ബും ആരാധകരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള ഒരു ശ്രമമാണ് കെ.ബി.എഫ്.സി ട്രൈബ്‌സെന്നും ആൻമേരി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed