സോപ്പുകട്ടകൾക്കുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമം: മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 520 ഗ്രാം സ്വർണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം മേൽമുറി സ്വദേശിയെ കസ്റ്റംസ് ഇന്‍റലിജൻസ് കസ്റ്റഡിയിലെടുത്തു. സ്വർണം സോപ്പുകട്ടകൾക്കുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 20 ലക്ഷം രൂപ വിലവരും.