ഹൃദയാഘാതം: ബഹ്റൈനില്‍ രണ്ട് മലയാളികള്‍ മരിച്ചു


മനാമ: ബഹ്‌റൈൻ പ്രവാസികളായ രണ്ട് മലയാളികൾ ഇന്നലെ വൈകീട്ട് നിര്യാതരായി.ബഹ്റൈനില്‍ ജോലി ചെയ്തു വരുന്ന കോട്ടയം പാമ്പാടി ശ്രീനിലയത്തിൽ ശ്രീദേവന്റെ സഹധർമ്മിണി സസ്യ ശ്രീദേവൻ(43),കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഹംസ മൊയ്‌ദീൻ തായൽ പീടിക(50) എന്നിവരാണ് ഇന്നലെ വൈകീട്ട് ഹൃദയാഘാതം മൂലം നിര്യാതരായത്.രണ്ടു ദിവസം മുൻപ് താമസ സ്‌ഥലത്ത്‌ വച്ച് നെഞ്ചുവേദന  അനുഭവപ്പെട്ടതിനെ  തുടർന്ന് ബി ഡി എഫ് ആശുപത്രിയിൽ പ്രവേശിപ്പി ച്ചി രുന്ന സസ്യ ശ്രീദേവൻ   വിദഗ്ധ ചികിത്സയ്ക്കും ഹൃദയ ശസ്ത്രക്രിയയ്ക്കും വേണ്ടി  നാട്ടിലേയ്ക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു ഇന്നലെ രാത്രി രോഗം മൂർച്ഛിച്ചു മരിച്ചത്. ഭർത്താവ് ശ്രീദേവൻ ബി നായർ  ബി ഹരിദാസ് ആൻഡ് സൺസിൽ ജോലി ചെയ്തുവരുന്നു.  ഇന്ത്യൻ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി അദ്വൈത് എസ്  നായർ മകനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നു.
 ബഹ്‌റൈൻ ഹൂറയിലെ അൽ സഹബാ ഹജ്ജ്  ഗ്രൂപ്പിലെ മുതിർന്ന ജീവനക്കാരനായിരുന്ന ഹംസ മൊയ്‌ദീൻ ഇന്നലെ വൈകീട്ട്  ഗുദൈബിയ ആണ്ടലാസ് ഗാർഡനിൽ നടക്കാനിറങ്ങിയപ്പോഴാണ് ഹൃദയാഘാതരൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. നടന്നുകൊണ്ടിരിക്കെ പാർക്കിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ പാർക്കിൽ ഉണ്ടായിരുന്നവർ വിവരമറിയിച്ചത് പ്രകാരം ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം നാട്ടിൽ പോകാനിരുന്ന അദ്ദേഹം കുറച്ചു ദിവസം മുൻപാണ് കുടുംബത്തെ നാട്ടിലേക്കയച്ചതെന്നും സുഹൃത്തുക്കൾ പറഞ്ഞു.ഭാര്യ ഫാത്തിമ,മക്കൾ ഫർദാൻ,ഫിദ,ഫമിദ .മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed