ഇറാൻ ആക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിച്ച് നൽകി ബഹ്‌റൈൻ സർക്കാർ


പ്രദീപ് പുറവങ്കര

മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഘടനാപരമായ കേടുപാടുകൾ സംഭവിച്ച അൽ ഹിദ്ദ് ഹൗസിംഗ് സിറ്റിയിലെ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ബഹ്‌റൈൻ സർക്കാർ പുതിയ ബാച്ച് വീടുകൾ ഉടമകൾക്ക് കൈമാറി. അടിയന്തരമായി എൻജിനീയറിങ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് വീടുകൾ കൈമാറിയത്.

ആക്രമണങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ച പൗരന്മാർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനുള്ള ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും രാജകീയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രാലയങ്ങളായ മിനിസ്ട്രി ഓഫ് വർക്സ്, മിനിസ്ട്രി ഓഫ് ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് എന്നിവയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കൃത്യമായ സമയപരിധിക്കുള്ളിൽ പുനരുദ്ധാരണ പദ്ധതികൾ പൂർത്തിയാക്കിയത്.

കെട്ടിടങ്ങളുടെ ഘടനാപരമായ തകരാറുകൾ പരിഹരിക്കൽ, ഉൾഭാഗത്തെയും പുറംഭാഗത്തെയും ഫിനിഷിംഗ് ജോലികൾ, തകരാറിലായ ജല-വൈദ്യുത ലൈനുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണം എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത് നടത്തി.

ഭരണകൂടത്തിന്റെ അതിവേഗത്തിലുള്ള ഇടപെടലിനും മികച്ച രീതിയിലുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും അൽ ഹിദ്ദിലെ താമസക്കാർ രാജകീയ നേതൃത്വത്തിന് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി. അക്രമണം ഉണ്ടായ ഉടൻ തന്നെ സാങ്കേതിക വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായി പ്രദേശവാസികൾ കൃതജ്ഞതയോടെ സ്മരിച്ചു.

article-image

xvxvxvc

You might also like

  • Lulu Exchange
  • Straight Forward

Most Viewed