രാഷ്ട്രീയത്തിലിറങ്ങണമെന്ന് മറ്റാരെക്കാളും മുമ്പ് തന്നോട് ആദ്യം നിർദേശിച്ചത് നെൽസൺ അങ്കിളാണെന്ന് പ്രിയങ്ക
ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങണമെന്ന് മറ്റാരെക്കാളും മുമ്പ് തന്നോട് ആദ്യം നിർദേശിച്ചത് നെൽസൺ അങ്കിളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നെൽസൺ മണ്ടേലയുടെ 101ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകൾ പുതുക്കി നെൽസൺ മണ്ടേലയോടൊപ്പമുള്ള ചിത്രം സഹിതമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്.
നെൽസൺ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ് ലോകം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത്. സത്യം, സ്നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സംഹിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എനിക്ക് അങ്കിൾ നെൽസണായിരുന്നു (മറ്റാരെക്കാളും മുൻപെ ഞാൻ രാഷ്ട്രീയത്തിൽ ഉണ്ടാവണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു). അദ്ദേഹം എന്നും എന്റെ പ്രചോദനവും മാർഗദർശിയുമായിരിക്കും.- പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ മകനെ നെൽസൺ മണ്ടേല ലാളിക്കുന്ന ഫോട്ടോ സഹിതമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
2001 ൽ തന്റെ മകന്റെ ഫാൻസി തൊപ്പി നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചുവെന്നും പ്രിയങ്ക മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ജൂലൈ 18 ന് ലോകം ദക്ഷിണാഫ്രിക്കൻ വിമോചന പോരാളിയായ നെൽസൺ മണ്ടേലയുടെ ഓർമ പുതുക്കുകയാണ്.
മണ്ടേല 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. ഭാരതരത്നം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു. 1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഗാന്ധിയൻ ആശയങ്ങൾ എന്നും നെൽസൺ മണ്ടേലക്ക് പ്രചോദനമായിരുന്നു.