ദുബൈ പ്ലാസാ ഡിപ്പാര്‍ട്ട് മെന്റ് സ്റ്റോര്‍ ഉദ്ഘാടനം നാളെ


മനാമ: ലോകോത്തര നിലവാരമുള്ള ഉല്പന്നങ്ങളുമായി ദുബൈ പ്ലാസ നാളെ മനാമയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ് മെന്റ്റ് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉല്പന്നങ്ങളുമായാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുന്നത്. നാളെ വൈകിട്ട് 5.00 ന് മനാമ ഫിഷ് റൗണ്ട് (ഐക്യുറ പാര്‍ക്ക്) ന് മുന്‍വശം തയ്യാറാക്കിയിരിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള സ്ഥാപനം പ്രമുഖ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കൂടാതെ ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഭക്ഷ്യവസ്തുക്കളും ടെക്സ്റ്റൈല്‍ ഉല്പന്നങ്ങളും ഒഴികെയുള്ള എല്ലാവിധ ഉത്പന്നങ്ങളും ഈ സ്ഥാപനത്തില്‍ ലഭിക്കുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികള്‍ വ്യക്തമാക്കി. ഉപഭോക്താവിന്‍റെ ഷോപ്പിംഗിന് പുതിയൊരു അനുഭവമായിരിക്കും ഈ സ്ഥാപനം. എല്ലാത്തരം ബ്രാന്‍ഡഡ് വാച്ചുകള്‍, ബാഗുകള്‍, ഗുണനിലവാരമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, കോസ് മെറ്റിക്സ് ഐറ്റങ്ങള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഒരു കുടക്കീഴില്‍ ലഭിക്കുക എന്ന ഉപഭോക്താവിന്റെ  ആഗ്രഹത്തിനനുസരിച്ചാണ് ഇവിടെ ഉല്പന്നങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു. നവീനവും വൈവിധ്യങ്ങളുമായ ഉല്പന്നങ്ങളുടെ വിപുലമായ ശേഖരം സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും ഉപഭോക്താവിന് ലഭിക്കുകയെന്നും അവര്‍ പറഞ്ഞു.
ഗള്‍ഫ് രാഷ്ട്രങ്ങളിലും സ്വദേശത്തും ബിസിനസ്സില്‍ കഴിവുതെളിയിച്ച ഒരുകൂട്ടം നിക്ഷേപകരുടെ സംരംഭമാണ് ദുബൈ പ്ലാസ. വ്യവസായ രംഗത്ത് ഒന്നര നൂറ്റാണ്ടിന്‍റെ പ്രവൃത്തിപരിചയവുമായാണ് ദുബൈ പ്ലാസ ഗ്രൂപ്പ്. ഇവര്‍ക്ക് സൗദി അറേബ്യയില്‍ മാത്രം 12 ഡിപ്പാര്‍ട്ടുമെന്‍റ് ഷോപ്പുകള്‍ ഉണ്ട്. ഇതിന് പുറമേ ജി.സി.സി. രാഷ്ട്രങ്ങളിലും സഹോദര സ്ഥാപനങ്ങള്‍ നടന്നുവരുന്നു. ഇപ്പോള്‍ തുടക്കം കുറിച്ച ഈ സംരംഭത്തിന്‍റെ ബ്രാഞ്ചുകള്‍ ബഹ്റൈനിന്‍റെ വിവിധ സ്ഥലങ്ങളില്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ കിഴിശ്ശേരി മുഹമ്മദ് അഷ്റഫ്, ഡയറക്ടര്‍മാരായ അഷ്റഫ് മായഞ്ചേരി (സ്കൈ ഗ്രൂപ്പ്), നൗഷാദ് അലി അബ്ദുള്ള (സ്കൈ ഗ്രൂപ്പ്), മാനേജര്‍ കിഴിശ്ശേരി ജിഷാര്‍ എന്നിവര്‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed