ഫീസുകളും വര്‍ധിപ്പിച്ചു: ബഹ്റൈനില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതം


മനാമ:ബഹ്‌റൈനിൽ കൂടുതൽ സ്വദേശികളെ ജോലി സ്‌ഥലങ്ങളിൽ നിയമിക്കാനുള്ള നയം  ഊര്‍ജ്ജിതമാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫാ ബിൻ സൽമാൻ അൽ ഖലീഫ വ്യക്തമാക്കി.ഇത് സ്വകാര്യ  സർക്കാർ സ്വകാര്യ മേഖലയിൽ അടക്കം വ്യാപിപ്പിക്കാനാണ് പദ്ധതി.നിലവിൽ സ്‌ഥാപനങ്ങളിൽ വിസ ലഭ്യമാക്കുന്നതിന് ആനുപാതികമായി സ്വദേശികളെ കൂടി നിയമിക്കാനുള്ള വ്യവസ്‌ഥയ്‌ക്കുള്ള ഫീസും ഫ്ളക്സിബിൾ വർക്ക് പെർമിറ്റ്,തംകീൻ വേജ് സപ്പോർട്ട് പ്രോഗ്രാം എന്നിവയുടെ ഫീസ് ഇതിന്റെ ഭാഗമായി വർധിപ്പിക്കാൻ തീരുമാനിച്ചു.

സമാന്തര സ്വദേശി നിയമനത്തിനു മുൻപ് 300 ദിനാർ ഉണ്ടായിരുന്നത് 500 ദിനാർ ആക്കുകയും ഫ്ളക്സിബിൾ വർക്ക് പെർമിറ്റ് ഫീ 200 ദിനാറിൽ നിന്ന് 530 ദിനാർ ,കൊമ്പൻസേഷൻ ഫീ(സ്വദേശികൾ ഇല്ലാതെ നടത്തുന്ന സ്‌ഥാപനങ്ങൾക്ക്‌) 500 ദിനാറിൽ നിന്ന് 1000 ദിനാറായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് ഹുമൈദാൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed