ഈദ് മൽഹാർ സംഘടിപ്പിച്ചു

മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ഈദ് മൽഹാർ 2019 അദ്ലിയയിലെ ബാങ്ങ് സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ,പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര എന്നിവർ മുഖ്യ അതിഥികളായ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് റിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാർ എല്ലാവരെയും സ്വാഗതം ചെയ്തു. അസോസിയേഷന്റെ മുൻകാല സാരഥികളെ ഈ ചടങ്ങിൽ വെച്ച് ആദരിച്ചു. കുട്ടികൾക്കായി കിഡ്സ് ക്ലബ്ബ് രൂപീകരിച്ചു.
കിഡ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഒപ്പനയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. സിംഗേർസ് ക്ലബ്ബ് അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു. പ്ലസ് 2, പത്താംതരം പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച മെമ്പർമാരുടെ കുട്ടികൾക്ക് മൊമെന്റൊ നൽകി അനുമോദിച്ചു. അസോസിയേഷൻ ഭാരവാഹികളും, ലേഡീസ് കോർ കമ്മറ്റിയും പരിപാടികൾക്ക് നേതൃത്വം നൽകി.അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സുനേഷ് നന്ദി രേഖപ്പെടുത്തി.
കലാപരിപാടികള്‍ അരങ്ങേറിയപ്പോള്‍