സ്റ്റാർ ഗ്രൂപ്പ് 'ദാസേട്ടന് ' യാത്രയയപ്പ് നൽകി

മനാമ: 22 വർഷത്തെ നീണ്ട പ്രവാസത്തിന് ശേഷം ബഹ്റൈനിനോട് വിട പറയുന്ന കോഴിക്കോട് വടകര സ്വദേശി ദാസിന് ബഹ്‌റൈൻ സ്റ്റാർ ഗ്രൂപ്പിലെ സഹപ്രവർത്തകർ യാത്രയപ്പ് നൽകി.
18 വർഷത്തോളമായി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ദാസൻ 1993 ൽ ആണ് ബഹ്‌റൈനിൽ എത്തിയത്. തുടക്കം മൂന്ന് വര്ഷത്തോളം മറ്റു പല ജോലികളും ചെയ്തതിനു ശേഷമാണ് പിന്നീട് 1 സ്റ്റാർ ഗ്രൂപ്പിൽ പ്രവേശിച്ചത് .18 വർഷത്തോളമായി കമ്പനിയുടെ പാചകക്കാരൻ മുതൽ ഡെലിവറി ,സെക്യൂരിറ്റിയും ക്യാമ്പ് ഇൻചാർജുമായി സേവനമനുഷ്ഠിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ കമ്പനിയുടെ ഓരോ വളർച്ചയിലും ജീവനക്കാരുമായുള്ള സൗഹൃദത്തിലും സന്തോഷത്തിലും ദുഖത്തിലും അവർ സ്നേഹത്തോടെ വിളിക്കുന്ന ദാസേട്ടന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നു സഹപ്രവർത്തകർ ഓർമ്മിക്കുന്നു.എല്ലാത്തിലുമുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയായ ദാസ് നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ തങ്ങളുടെ സഹപ്രവർത്തകൻ എന്നതിലുപരി സഹോദരനെയാണ് തങ്ങൾക്കു നഷ്ടപ്പെടുന്നതെന്നും ജീവനക്കാർ പറഞ്ഞു.മൂന്ന് മക്കൾ അടങ്ങിയ കുടുംബം നാട്ടിലാണുള്ളത്.
യാത്രയയപ്പ്ചടങ്ങ് നവാസ് കുണ്ടറ ഉൽഘാടനം ചെയ്തു. ശശി അധ്യക്ഷത വഹിച്ചു.ഉസ്മാൻ സ്വാഗതം പറഞ്ഞു.കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രസിഡന്റ് ഗോപാലൻ പൊന്നാട അണിയിച്ചു. സഹപ്രവർത്തകരുടെ ഉപഹാരം ലോകേഷ് സമ്മാനിച്ചു.ഷൈജു നന്ദി പറഞ്ഞു.