ശബരിമലയിൽ നഷ്ടമായ പിന്തുണ വീണ്ടെടുക്കണം: കേരള ഘടകത്തോട് സി.പി.എം കേന്ദ്ര കമ്മിറ്റി


ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരളത്തിലെ സി.പി.എമ്മിന് തെറ്റുപറ്റിയെന്ന വിമർശനങ്ങൾ ഊട്ടിയുറപ്പിക്കുന്ന തരത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ പാർട്ടി− സർക്കാർ നിലപാടുകളിലുടക്കി സംഘടനയിൽ നിന്ന് വ്യതിചലിച്ചവരെയും പാർട്ടി അനുഭാവികളായ വിശ്വാസികളെയും തിരികെ കൊണ്ടുവരണമെന്ന് കേന്ദ്ര കമ്മിറ്റി കേരള ഘടകത്തിന് കർശന നിർദേശം നൽകി. ശബരിമല വിഷയത്തിൽ നഷ്ടമായ സർവജന പിന്തുണ വീണ്ടെടുക്കണമെന്നും അത് എങ്ങനെ വേണമെന്ന് സംസ്ഥാന ഘടകത്തിന് നിശ്ചയിക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ടു നിന്ന കേന്ദ്ര കമ്മിറ്റി യോഗം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കീഴ് ഘടകത്തിന് മേൽ ഘടകം കർശന നിർദേശം നൽകിയിരിക്കുന്നത്. 

രണ്ടാം ദിനമായ ശനിയാഴ്ച സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് നേതൃത്വത്തിനെതിരെ വി.എസ്. അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. വസ്തു നിഷ്ടമായ തീർപ്പുകൾ ഉണ്ടാകണമെന്നും തെരഞ്ഞെടുപ്പ് തോൽവിയുടെ വിലയിരുത്തലുകൾ തൊടുന്യായങ്ങളിൽ ഒതുങ്ങരുതെന്നും കാട്ടി അദ്ദേഹം കേന്ദ്ര കമ്മിറ്റിക്ക് കത്തു നൽകിയിരുന്നു.ഈ കത്തും, അതിനു ശേഷം വി.എസ് ഹരിപ്പാട്ട് നടത്തിയ പ്രസംഗവുമെല്ലാം ഇന്ന് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തേക്കും എന്ന റിപ്പോർ‌ട്ടുകൾക്കിടെയാണ് സംസ്ഥാന ഘടകത്തിനുള്ള നിർദേശം എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed