ജിദാലി ഏരിയ കെഎംസിസി റമദാൻ ക്യാമ്പയിൻ നടത്തും

മനാമ: ബഹ്റൈൻ കെഎംസിസി ജിദാലി ഏരിയ കമ്മിറ്റി സ്നേഹ സംഗമം എന്ന പേരിൽ ഒരു മാസം നീണ്ടുനിൽക്കുന്ന റമദാൻ ക്യാമ്പയിൻ അഞ്ചാം വാർഷികം സംഘടിപ്പിക്കുന്നു, കഴിഞ്ഞ നാലു വർഷക്കാലമായി തുടർച്ചയായി നടത്തിവരുന്ന ഇഫ്താർ മീറ്റ്, പ്രഭാഷണം, ആരോഗ്യ ബോധവൽക്കരണം, റമദാൻ സംഗമം, റമദാൻ റിലീഫ്, വനിതാ വിംഗിന്റെ നേതൃത്വത്തില്‍ വനിതാസംഗമം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും, എല്ലാ ദിവസവും അഞ്ഞൂറിൽപരം പേർ പങ്കെടുക്കുന്ന റമദാനിലെ മുഴുവൻ ദിവസങ്ങളിൽ നടക്കുന്ന ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയുടെ പ്രതിനിധികളും അറബ് പൗരന്മാരെയും പ്രത്യേക അതിഥികളായി പങ്കെടുക്കും, ഈ വർഷവും വിപുലമായിത്തന്നെ റമദാൻ ക്യാമ്പയിൻ സംഘടിപ്പിക്കാൻ കെഎംസിസി ജിദാലി ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു,പ്രസിഡണ്ട് സലീക് വില്ലിയപ്പിള്ളി അധ്യക്ഷ വഹിച്ചു, ആക്ടിങ് സെക്രട്ടറി റഷീദ് പുത്തൻചിറ സ്വാഗതം പറഞ്ഞു, ആസിഫ് നിലമ്പൂർ, മുസ്തഫ പെരിങ്ങാം പുറത്ത്, ഹമീദ് കൊടശ്ശേരി, ഫൈസൽ കണ്ണൂർ, ഇബ്രാഹിം കൃഷ്ണൻഡി. റഷീദ് ഓ പി, എന്നിവർ സംബന്ധിച്ച യോഗത്തിൽ റമീസ് കണ്ണൂർ നന്ദി പറഞ്ഞു, കൂടുതൽ വിവരങ്ങൾക്ക്, സലീക് വില്യാപ്പള്ളി,36007339,റഷീദ് പുത്തൻചിറ. 33927675 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്