ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു

മനാമ. ബഹ്റൈനിലെ ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുള്ള ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. മെയ് ദിനത്തോടനുബന്ധിച്ച് മെയ് 1ന് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ദാര്‍ അല്‍ ഷിഫ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നത്. കൊളസ്ട്രോള്‍, തൈറോയിഡ് ടെസ്റ്റ്, യൂറിക് ആസിഡ്, രക്തത്തിലെ ഷുഗര്‍, രക്ത സമ്മര്‍ദം, ബോഡി മാസ് ഇന്‍ഡക്സ്, തുടങ്ങിയ പരിശോധനയും ഒരുക്കിയിട്ടുണ്ട്. പിന്നീട് റിസള്‍ട്ടിനോടൊപ്പം ഡോക്ടറെ കാണാനുള്ള അവസരവും ലഭിക്കും. ദാര്‍ അല്‍ ഷിഫയുടെ ഡിസ്കൗണ്ട് കാര്‍ഡ് ക്യാന്പില്‍ വിതരണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ ആരോഗ്യസംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മെഡിക്കല്‍ സെമിനാറും നടത്തും. കൂടാതെ അന്നേ ദിവസം ക്യാന്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 16161616 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.